ഓഫ് വൈറ്റ് ഗൗണില്‍ അതീവ സുന്ദരിയായി മിയ; വിവാഹചിത്രങ്ങളും വീഡിയോയും

നടി മിയ ജോര്‍ജ് വിവാഹിതയായി. ആഷ്‌വിന്‍ ഫിലിപ്പ് ആണ് വരന്‍. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചാണ് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ഉച്ചയ്ക്ക് 2.30ന് ആയിരുന്നു വിവാഹം. വൈകിട്ട് വിവാഹ റിസപ്ഷനും ഉണ്ടാകും. ആഗസ്റ്റ് 25ന് ആയിരുന്നു പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് മിയയുടെ മനസമ്മത ചടങ്ങുകള്‍ നടന്നത്. ജൂണ്‍ രണ്ടിനായിരുന്നു അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്. പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി.

miya-wedding-first-pictures

റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, അല്‍മല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. മാട്രിമോണി സൈറ്റില്‍ നിന്നാണ് മിയയുടെ അമ്മ അശ്വിനെ കണ്ടെത്തിയത്. കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാല്‍ പാലായ്ക്കും എറണാകുളത്തിനും ഹണിമൂണിന് പോകും എന്നായിരുന്നു അശ്വിന്‍ പറഞ്ഞത്.

“”മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്‌സ് പാലായാണ്. ഞങ്ങള്‍ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്‌ക്കൊണ്ടേയിരിക്കും”” എന്നായിരുന്നു അശ്വിന്റെ മറുപടി. കൂടി വന്നാല്‍ തൃശൂര്‍ വരെ എന്നൊക്കെ പറഞ്ഞിരുന്ന അമ്മയ്ക്ക് എറണാകുളത്തുള്ള ചെക്കനെ ഇഷ്ടമായി. ദേ നോക്ക് എന്ന് പറഞ്ഞ് പിന്നാലെ നടക്കാന്‍ തുടങ്ങി എന്നാണ് മിയ വനിത ഓണ്‍ലൈനോട് വ്യക്തമാക്കിയത്.