മമ്മൂട്ടിയുടെ അനുജത്തിയായി മിയ; സിനിമ ഇതാണ്

മെഗാസ്റ്റാർ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പരോൾ. അജിത് പൂജപ്പുരയുടെ തിരക്കഥയിൽ ശരത് സന്ഡിത് സംവിധാനം ചെയുന്ന ചിത്രത്തിൽ യുവനടി മിയ ജോർജും പ്രധാന റോൾ അവതരിപ്പിക്കുന്നു. മമ്മൂട്ടിയുടെ അനുജത്തിയുടെ വേഷമാണ് ചിത്രത്തിൽ മിയ അവതരിപ്പിക്കുന്നത്.

ദക്ഷിണേന്ത്യയിലെ തിരക്കേറിയ നടിയാണ് മിയ ഇപ്പോൾ. മിയക്ക് വളരെ പ്രധാനപ്പെട്ടതും ഇമോഷണലുമായ കഥാപാത്രമാണ് അവതരിപ്പിക്കാൻ ഉള്ളത് എന്ന് ചിത്രത്തിന്റെ സംവിധായകൻ ഒരു മാധ്യമത്തിനോട് പറഞ്ഞു. മമ്മൂട്ടിയുടെ ഭാര്യ വേഷത്തിൽ ഇനെയാ ആണ് എത്തുന്നത്. ഇർഷാദ്, സിജോയ് വര്ഗീസ് എന്നിവർ ഇനിയയുടെ സഹോദരന്മാരായി ചിത്രത്തിൽ വേഷമിടുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം കേരള,ബാംഗ്ലൂർ എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷൻ. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലും മിയ ഭാഗമായിരുന്നു.