മലയാളി പ്രേക്ഷകരുടെ പ്രിയ ഗായകൻ എംജി ശ്രീകുമാറിന്റെ എഐ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഗ്ലോബൽ സ്റ്റാറായി മാറിയ എംജി ശ്രീകുമാറിന്റെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ‘നരൻ’ സിനിമയിലെ ‘വേൽമുരുകാ ഹരോ ഹരാ’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ‘എങ്ങനെയുണ്ട് എഐ ചേട്ടന്മാരുടെ പരിപാടി’ എന്ന അടിക്കുറിപ്പോടെ എംജി ശ്രീകുമാർ തന്നെയാണ് വിഡിയോ പങ്കുവച്ചത്. ആയിരങ്ങൾ തടിച്ചുകൂടിയ വേദികളെ ഹരംകൊള്ളിക്കുന്ന പോപ് ഗായകനായാണ് എംജി ശ്രീകുമാർ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
മോഡേൺ ലുക്കിൽ സ്റ്റൈലിഷായാണ് എംജി ശ്രീകുമാറിനെ വിഡിയോയിൽ അവതരിപ്പിക്കുന്നത്. കറുത്ത ടീഷർട്ടും ആഭരണങ്ങളും ധരിച്ച് മസിലുകളുമായി ഇതുവരെ കാണാത്ത തരത്തിലാണ് വിഡിയോയിൽ ഗായകനെ കാണാൻ സാധിക്കുക. എഐ വിഡിയോയുടെ അവസാനം മോഹൻലാലിന്റെ തകർപ്പൻ ഡാൻസും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്.
വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ‘അടി ഒരു എഐ പൂക്കുറ്റി, ‘എംജി വേറെ ലെവൽ’, ‘എംജി അണ്ണന്റെ അടുത്ത് ഒരു വേടനും വരില്ല’, ‘എംജി അണ്ണൻ പവർ’, പയിനായിരം പൂച്ചെണ്ടുകൾ, ‘എംജി സൂപ്പർ’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ.
View this post on InstagramRead more









