'എന്തില്‍ നിന്നുമാണ് ശങ്കര്‍ ഒളിച്ചോടുന്നത്?'; വൈറലായി ട്രെയ്ലര്‍

 

മഞ്ജു വാര്യര്‍, ജയസൂര്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘മേരി ആവാസ് സുനോ’യുടെ ട്രെയ്ലര്‍ പുറത്ത്. റേഡിയോ ജോക്കിയായ ശങ്കറിന്റെ ജീവിതവും ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് മേരി ആവാസ് സുനോ എന്നാണ് ട്രെയലറില്‍ നിന്നും ലഭിക്കുന്ന സൂചന.

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ജി പ്രജേഷ് സെന്‍ ആണ് സംവിധാനം. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് നിര്‍മ്മാണം. ‘ക്യാപ്റ്റന്‍’, ‘വെള്ളം’ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

 

ഡോക്ടറായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ശിവദയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ആന്‍ സരിഗ, വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. ഛായാഗ്രഹണം- വിനോദ് ഇല്ലംപള്ളി. എഡിറ്റിങ്-ബിജിത് ബാല. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.എന്‍.എം., ക്യാമറ-സെക്കന്റ് യൂണിറ്റ് നൗഷാദ് ഷെരീഫ്, കലാസംവിധാനം-ത്യാഗു തവനൂര്‍,, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിത്ത് പിരപ്പന്‍കോട്, മേക്കപ്പ്-പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം-അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.