'മെല്ലെ മിഴികള്‍ കൂടൊരുക്കി ഞാന്‍'; കുമ്പാരീസിലെ പ്രണയഗാനം

പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ സാഗര്‍ ഹരി ഒരുക്കുന്ന “കുമ്പാരീസി”ലെ ഗാനം പുറത്ത്. “മെല്ലെ മിഴികള്‍” എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിലെ കലിപ്പ് എന്ന പ്രൊമോ സോങ്ങിന് പിന്നാലെ ഇറങ്ങിയ ഗാനം വൈറലാവുകയാണ്.

ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രണയവും തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് പശ്ചാത്തലം. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. അബ്രഹാമിന്റെ സന്തതികള്‍, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗുഡ്വില്‍ എന്റ്‌റര്‍റ്റെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) ഷാലു റഹിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവരെ കൂടാതെ മലയാളത്തിലെ മുന്‍നിര താരങ്ങളും ഇതില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം.