പ്രശസ്ത ഹാസ്യതാരം മയില്‍സാമി അന്തരിച്ചു

തമിഴിലെ പ്രശസ്ത ഹാസ്യ നടന്‍ മയില്‍സാമി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 57 വയസ്സുള്ള പ്രശസ്ത ഹാസ്യനടന്‍ നിരവധി തമിഴ് സിനിമകളില്‍ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം.

ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ കെ ഭാഗ്യരാജിന്റെ ‘ധവണി കനവുകള്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച മയില്‍സാമി, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നു ആദ്യകാല സിനിമകളില്‍. ‘ധൂല്‍’, ‘വസീഗര’, ‘ഗില്ലി’, ‘ഗിരി’, ‘ഉത്തമപുത്രന്‍’, ‘വീരം’, ‘കാഞ്ചന’, ‘കണ്‍കളാല്‍ കൈദു സെയ്’ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.

Read more

2004ല്‍ മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍, ടിവി അവതാരകന്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. ‘നെഞ്ചുകു നീതി’, ‘വീട്ട് വിശേഷങ്ങള്‍’, ‘ദി ലെജന്‍ഡ്’ തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം അടുത്തിടെ അഭിനയിച്ചത്.