ഊബര്‍ വിളിച്ച് കേരളാ പൊലീസ്; വെള്ളം കുടിപ്പിച്ച 'കിഡ്‌നാപ്പിംഗ് കേസ്', വിഡിയോ

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രദര്‍ശനം തുടരുകയാണ് ജെനിത് കാച്ചപ്പിള്ളി ചിത്രം “മറിയം വന്ന് വിളക്കൂതി”. തിയേറ്ററുകളില്‍ ഏറെ ചിരിപ്പിച്ച ഒന്നാണ് ചിത്രത്തിലെ
“കിഡ്‌നാപ്പിംഗ്” സീന്‍. രംഗത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

അത്യാവശ്യഘട്ടങ്ങളില്‍ ഓഫാകുന്ന പൊലീസ് ജീപ്പും ഊബര്‍ വിളിച്ച് കേസന്വേഷിക്കാന്‍ പോകുന്ന പൊലീസുകാരെയുമാണ് ഈ രംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. കേരള പൊലീസിന്റെ ദയനീയാവസ്ഥയാണ് രംഗത്തിലൂടെ ചിത്രം കാണിച്ചു തരാന്‍ ശ്രമിച്ചിരിക്കുന്നത്.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയായി അല്‍ത്താഫ് സലീമും പൊലീസ് ഇന്‍സ്‌പെക്ടറായി ബൈജുവുമാണ് രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, സേതു ലക്ഷ്മി, ബൈജു, ബേസില്‍ ജോസഫ്, എം.എ. ഷിയാസ്, ബിനു അടിമാലി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഒരു രാത്രിയിലെ രണ്ട് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. വസീം-മുരളി സംഗീതം ഒരുക്കിയ ചിത്രത്തിന് സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.