"സ്‌നേഹിക്കുന്ന പെണ്ണിനെ കേറി ചരക്ക്, ഐറ്റം, സാധനം എന്നൊക്കെ വിളിക്കണവന്മാര്‍ക്കൊന്നും എന്റെ ഒരു സഹായോം ഇല്ല"

ശ്രീജിത്ത് വിജയന്റെ സംവിധാനത്തില്‍ ബിബിന്‍ ജോര്‍ജ്ജും നമിതാ പ്രമോദും പ്രധാനവേഷത്തിലെത്തുന്ന “മാര്‍ഗംകളി” യുടെ രസകരമായ ട്രെയിലര്‍ പുറത്ത്. കോമഡിയും സസ്പെന്‍സും എല്ലാം കൂട്ടിയിണക്കുന്ന മാസ് എന്റര്‍ടെയിനറാണെന്ന് ഈ സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍, ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതുന്നത് ബികെ ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ്. സംഗീതം ഗോപിസുന്ദര്‍. ഛായാഗ്രഹണം, അരവിന്ദ് കൃഷ്ണ. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി. ഓഗസ്റ്റില്‍ ചിത്രം തിയേറ്ററുകളിലെത്തും.