മാർച്ച് മാസം ഒടിടി ചാകര..; ഭ്രമയുഗം മുതൽ എബ്രഹാം ഓസ്‌ലർ വരെ

ഫെബ്രുവരി മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച സിനിമകൾ പുറത്തിറങ്ങിയ മാസമാണ്. പല ഴോണറിലുള്ള വ്യത്യസ്ത സിനിമകൾ ഒരേ സമയം പുറത്തിറങ്ങുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത സമയം കൂടിയായിരുന്നു കഴിഞ്ഞുപോയത്.

ഇപ്പോഴിതാ പല ചിത്രങ്ങളും ഒടിടിയിലേക്ക് റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ സോണി ലൈവിലൂടെ മാർച്ച് 15 നാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ക്രൈം- ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലർ മാർച്ച് 20 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

കേരള സർക്കാരിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സി സ്പേസിലൂടെ ശ്രുതി ശരണ്യം സംവിധാനം ചെയ്ത്, കേരള രാജ്യാന്തര ചാചിത്ര മേളയിൽ പുരസ്കാര്യം നേടിയ ബി 32 മുതൽ 44 വരെ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ദോ, കൃഷ്ണേന്ദു കലേഷിന്റെ പ്രാപ്പെട തുടങ്ങീ നിരവധി ചിത്രങ്ങളും സി സ്പേസിൽ ലഭ്യമാണ്.

Read more

വിജയ് സേതുപതി, കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം മെറി ക്രിസ്മസ് കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത്.