'മനോഹരം തന്നെ'; പ്രേക്ഷക പ്രതികരണം

വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ “മനോഹരരത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. മനോഹരന്റെ കഥ വളരെ മനോഹരമായിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

. മനു എന്ന ആര്‍ട്ടിസ്റ്റായി വിനീത് എത്തുമ്പോള്‍ വര്‍ഗീസ് എന്ന മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി ഇന്ദ്രന്‍സും ചിത്രത്തിലെത്തുന്നുണ്ട്. അപര്‍ണ ദാസ് ആണ് നായികയായി എത്തുന്നത്.

ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍, കലാരഞ്ജിനി, വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍, സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജെബ്ബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.