'അകലേ കനവില്‍ തെളിയും വഴിയെ'; 'മനോഹര'ത്തിലെ മറ്റൊരു മനോഹര ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ “മനോഹരം” മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ എത്തിയത്. “തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍”ക്ക് ശേഷം മറ്റൊരു ഹിറ്റുമായാണ് വിനീത് എത്തിയത്. ചിത്രത്തിലെ “അകലെ” എന്ന മനോഹര ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തി. ജോ പോളിന്റെ വരികള്‍ സിഡ് ശ്രീരാം ആണ് ആലപിച്ചിരിക്കുന്നത്.

അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോഹരന്‍ എന്ന കഥാപാത്രമായിട്ടാണ് വിനീത് എത്തിയത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിനും ഗാനങ്ങള്‍ക്കും വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. മനു എന്ന ആര്‍ട്ടിസ്റ്റായി വിനീതും വര്‍ഗീസ് എന്ന മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി ഇന്ദ്രന്‍സും ചിത്രത്തിലെത്തുന്നുണ്ട്. അപര്‍ണ ദാസ് ആണ് നായികയായി എത്തിയത്.

ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍, കലാരഞ്ജിനി, വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍, സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജെബ്ബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.