ആള്‍ക്കൂട്ടത്തിനിടയില്‍ മഞ്ജു വാര്യര്‍ക്കും രക്ഷയില്ല. മഞ്ജുവിനെ അനുചിതമായി സ്പര്‍ശിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു സ്‌റ്റോര്‍ ഉദ്ഘാടനത്തിന് ശേഷം കാറില്‍ കയറി പോകാന്‍ ഒരുങ്ങവെയാണ് മഞ്ജുവിനെതിരെ അതിക്രമം നടന്നത്.
കാറിന്റെ ഡോറില്‍ കയറി നിന്നാണ് മഞ്ജു വാര്യര്‍ തന്റെ ആരാധകരെ നോക്കി കൈവീശിക്കാട്ടിയത്. ഇതിനിടയില്‍ ഒരാള്‍ മഞ്ജുവിന്റെ ശരീരത്തിന്റെ വശത്തായി, അരയ്ക്ക് മുകളില്‍ വിരല്‍ കൊണ്ട് സ്പര്‍ശിക്കുന്നതാണ് വീഡിയോയില്‍. എന്നാല്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഇത് ശ്രദ്ധിക്കാന്‍ മഞ്ജുവിന് സാധിച്ചില്ല. മറ്റൊരു ഭാഗത്തേക്ക് നോക്കി ആരാധകരെ മഞ്ജു കൈവീശി കാണിക്കുന്നതാണ് വീഡിയോയിലുള്ളത്.
यह हाल 100% लिटरेसी राज्य केरल का है
जहा महिला सुपर स्टार भी भीड़ में सुरक्षित नहीं!
केरल की मशहूर अभिनेत्री मंजू वारियर के साथ एक फैनने बदतमीज़ी की
शिक्षा से इंसान नहीं बनता, संस्कार चाहिए#manjuwarrier #Kerala pic.twitter.com/hk0UHkGGic
— Kamit Solanki (@KamitSolanki) May 5, 2025
രംഗം വഷളാവാതിരിക്കാന്‍ മഞ്ജു ശ്രമിച്ചതാവാം എന്നുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഒരു വിരല്‍ കൊണ്ടാണ് വ്യക്തി മഞ്ജു വാര്യരെ സ്പര്‍ശിച്ചിട്ടുള്ളത്. ആ വ്യക്തിയുടെ കൈത്തണ്ടയില്‍ ഹെയര്‍ബാന്‍ഡ് ഉള്ളതായി കാണാം. അതിനാല്‍ തന്നെ മഞ്ജു വാര്യരെ സ്പര്‍ശിച്ച വ്യക്തി പുരുഷനല്ല സ്ത്രീയാണ് എന്ന വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
Read more
ഈ പരിപാടിയില്‍ പങ്കെടുത്ത വേഷത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.