ഇനി ബിഗ് ബോസിൽ വിളിച്ചാൽ പോകില്ല: മഞ്ജു പത്രോസ്

സിനിമാ സീരിയല്‍ നടി  മഞ്ജു പത്രോസ്  മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസിലൂടെ കൂടുതല്‍ ശ്രദ്ധേയയായി . എന്നാൽ ഇനി ബിഗ് ബോസിൽ വിളിച്ചാൽ പോവില്ലെന്ന് തുറന്ന് പറയുകയാണ് മഞ്ജു.

കൗമുദി ടിവിയിൽ താരപ്പകിട്ട് എന്ന ഷോയിലാണ് മഞ്ജു ഇക്കാര്യം അറിയിച്ചത്. ബിഗ് ബോസിൽ വിളിച്ചാൽ പോകില്ല. അതിനു രണ്ടു മൂന്നു കാരണങ്ങൾ ഉണ്ടെന്നും പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…” സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല വാടകയ്ക്ക് ഒക്കെയായി നല്ലൊരു തുക ആകുമായിരുന്നു. എന്നാൽ ഞങ്ങൾക്ക് കുഞ്ഞൊരു വീട് വെയ്ക്കാനുള്ള തുക ബിഗ് ബോസിൽ നിന്നും കിട്ടി.

ബാക്കി കടങ്ങൾ ഒക്കെ തീർക്കാൻ ഉള്ളത്, ഇവിടെ എന്തെങ്കിലും ജോലിയൊക്കെ എടുത്തു തീർക്കാൻ സാധിക്കും. പിന്നെ രണ്ടാമത്തെ കാര്യം എനിക്ക് പറ്റുന്ന ഒരു ഷോ അല്ല അത്. കാരണം അതിന്റെ കടമ്പകൾ എനിക്ക് പറ്റുന്നതല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു.

മറ്റൊരു കാര്യം എന്റെ പ്രിയപ്പെട്ടവരെ എനിക്ക് ഇനി ഒരിക്കൽ കൂടി കാണാതെ ഇരിക്കാൻ സാധിക്കില്ല.”