എനിക്കവരുടെ ഒരു ചില്ലിക്കാശു പോലും വേണ്ട, സ്‌നേഹം മാത്രം മതി; അമ്മയെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് സംഗീത് കുമാര്‍

നടി ഐശ്വര്യറായ് തന്റെ അമ്മയാണെന്ന് അവകാശവാദവുമായി പഴയ സംഗീത് കുമാര്‍ വീണ്ടും രംഗത്തുവന്നിരുന്നു. തനിക്ക് തന്റെ അമ്മയ്‌ക്കൊപ്പം താമസിക്കണമെന്നാണ് സംഗീത് ഈ രണ്ടാംവരവില്‍ ആവശ്യപ്പട്ടത്. പിന്നാലെ സംഗീതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഐശ്വര്യയുടെ ആരാധകര്‍ രംഗത്ത് വന്നു. നടിയെ അപമാനിച്ച് പണം തട്ടാന്‍ ആരോ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അവരുടെ പക്ഷം. എന്നാല്‍ ഐശ്വര്യയുടെ ഒരു ചില്ലിക്കാശു പോലും തനിക്ക് വേണ്ടെന്നും വര്‍ഷങ്ങളായി ലഭിക്കാതിരുന്ന അമ്മയുടെ സ്‌നേഹവും സാമീപ്യവും മാത്രമാണ് താനാഗ്രഹിക്കുന്നതെന്നും അതാണ് ആവശ്യപ്പെടുന്നതെന്നും സംഗീത് കുമാര്‍ പറയുന്നു.
അതേസമയം സംഗീത് പ്രത്യേക തരത്തിലുള്ള ഒരു മാനസിക രോഗമാണെന്നാണ് ചില വിദഗ്ദന്മാര്‍ അവകാശപ്പെടുന്നത്. ഐശ്വര്യയെ അമ്മയായി അയാള്‍ മനസ്സില്‍ പ്രതിഷ്ഠിച്ചുവെന്നും അവര്‍ പറയുന്നു.

ലണ്ടനില്‍വെച്ച് ഐവിഎഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ കഥ. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സംഗീത് പറയുന്നു. അതിനുശേഷം വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു

രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്ക്കൊപ്പം മുംബൈയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. ഈ വിഷയത്തില്‍ ബച്ചന്‍ കുടുംബം പ്രതികരിച്ചിട്ടില്ല.

Read more

ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി 2017ലാണ് സുഗീത് വാര്‍ത്തകളില്‍ നിറഞ്ഞത്. ചെറുപ്പത്തിലെ ഫോട്ടോ മാത്രമേയുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്.