സുന്ദരത്തിന്റെ ഗ്രാമം ഇപ്പോള്‍ സഞ്ചാരികളുടെ പറുദീസ; ഹിറ്റായി 'നന്‍പകല്‍ നേരത്ത് മയക്കം' ലൊക്കേഷന്‍

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി കോംമ്പോയില്‍ എത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങള്‍ എല്ലാവരും ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നതും ശേഷം ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് കയറുന്നു.

തുടര്‍ന്ന് ആ ഗ്രാമത്തില്‍ താമസിച്ചിരുന്ന സുന്ദരം എന്ന വ്യക്തിയുടെ ആത്മാവില്‍ ജീവിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. തമിഴ്‌നാട്ടിലെ മഞ്ഞനായ്ക്കന്‍പ്പെട്ടി എന്ന കര്‍ഷക ഗ്രാമത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലിജോയുടെ മനോഹരമായ ഫ്രെയ്മുകള്‍ സഞ്ചാരികളെയും ആകര്‍ഷിക്കുകയാണ് ഇപ്പോള്‍.

നന്‍പകല്‍ നേരത്ത് മയക്കം വിജയം കൈവരിച്ചതോട് കൂടി ആ ഗ്രാമവും ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചെറിയ വീടുകളും കാര്‍ഷിക നിലങ്ങളും കന്നുകാലികളും ക്ഷേത്രവും എല്ലാം കൊണ്ടും മനോഹരമായ ആ ഗ്രാമം ഇപ്പോള്‍ വിനോദ സഞ്ചാരികളും സിനിമ സ്‌നേഹികളും തേടി ചെന്ന് കണ്ടുപിടിച്ച് സന്ദര്‍ശിക്കുകയാണ്.

May be an image of 1 person and sky

സിനിമ തിയേറ്ററില്‍ റിലീസായ ശേഷം ഈ സ്ഥലത്തേക്ക് സുന്ദരത്തിന്റെ വീടിനെയും നാട്ടുകാരെയും ഒക്കെ തേടി ഒരുപാട് മലയാളികള്‍ എത്തികൊണ്ടിരിക്കുന്നുണ്ട്. ഈ ഗ്രാമത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. സ്വന്തം നാട്ടില്‍ ചിത്രീകരിച്ച സിനിമ മലയാളികള്‍ സ്വീകരിച്ചത് അറിഞ്ഞ് സുന്ദരത്തിന്റെ നാട്ടുകാരും സന്തോഷത്തിലാണ്.

May be an image of 1 person and outdoors

ജനുവരി 19ന് ആണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. അശോകന്‍, രമ്യ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി.സുരേഷ് ബാബു, രാജേഷ് ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വറാണ് ക്യാമറ. എഡിറ്റിംഗ് ദീപു എസ്.ജോസഫ്, മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം തിയേറ്ററില്‍ എത്തിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്.

IFFK 2022 | 'Nanpakal Nerathu Mayakkam' movie review: Lijo Jose Pellissery  eschews chaos to pull off his best work yet - The Hindu