'കൊലഗ്ഗാണ്ടിലെയിര്‍ക്കെ് മവനെ കൊല്ലാമവിടമാട്ടെ'; നാലു ദിവസം കൊണ്ട് നാനൂറിന് മേല്‍ സ്‌പെഷ്യല്‍ ഷോകളുമായി 'ഷൈലോക്ക്' താണ്ഡവം

കേരളക്കരയില്‍ തരംഗമായി അജയ് വാസുദേവ്-മമ്മൂട്ടി കൂട്ടിന്റെ ഷൈലോക്ക്. ചിത്രം പുറത്തിറങ്ങി അഞ്ചാം ദിനത്തേക്ക് പ്രവേശിക്കുമ്പോള്‍ നിറഞ്ഞ സദസാണ് ചിത്രത്തിന് ഉള്ളത്. റിലീസ് കേന്ദ്രങ്ങളിലെല്ലാം വമ്പന്‍ വരവേല്‍പ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഓള്‍ റൗണ്ടര്‍ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ചിത്രത്തിന് നാല് ദിനം കൊണ്ട് 400 അധികം സ്‌പെഷ്യല്‍ ഷോകളാണ് ഒരുക്കിയത്.

ആദ്യ ദിനം 110 ന് മേല്‍ അധികം ഷോകളാണ് ചിത്രത്തിന് സംഘടിപ്പിച്ചത്. രണ്ടാം ദിനം 90 ല്‍ അധികവും മൂന്നാം ദിനം 107 ല്‍ അധികവും നാലാം ദിനം 115 ല്‍ അധികവും സ്‌പെഷ്യല്‍ ഷോകളാണ് സംഘടിപ്പിച്ചത്. സംവിധായകന്‍ അജയ് വാസുദേവാണ് ഈ കണക്ക് പങ്കുവെച്ചിരിക്കുന്നത്. ഈ മാസം 23- നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പലിശക്കാരനായ ബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചത്.