തിയേറ്ററിൽ വമ്പൻ വിജയം; മമ്മൂട്ടി ചിത്രം ഒർജിനൽ പ്രിന്റ് യൂട്യൂബിൽ; ഇതുവരെ കണ്ടത് 2 ലക്ഷം പേർ

തമിഴ് സിനിമയിൽ മറ്റ് ഇൻഡസ്ട്രികളിൽ നിന്നുള്ള നടന്മാർ വന്ന് അഭിനയിച്ച് കയ്യടി വാങ്ങുന്നത് പതിവ് കാര്യമാണ്. അത്തരത്തിൽ തമിഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നടനാണ് മമ്മൂട്ടി. നിരവധി മികച്ച വേഷങ്ങളിലൂടെ മമ്മൂട്ടി തമിഴ് പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ തമിഴിൽ വൻ ഹിറ്റായ ഒരു മമ്മൂട്ടി ചിത്രത്തിന്റെ എച്ച്. ഡി പ്രിന്റാണ് യൂട്യൂബിൽ എത്തിയിരിക്കുന്നത്. മമ്മൂട്ടി, അജിത്ത്, തബു, ഐശ്വര്യ റായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് മേനോൻ സംവിധാനം ചെയ്ത ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിന്റെ ഒർജിനൽ പ്രിന്റാണ് ഇപ്പോൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ നിർമ്മാതാവ് തന്നെയാണ് അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ സിനിമ പങ്കുവെച്ചിരിക്കുന്നത്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണു ആയിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിന്റെ നിർമ്മാണം.

Read more

ഇതുവരെ രണ്ട് ലക്ഷത്തോളം പേരാണ് ചിത്രം യൂട്യൂബിൽ നിന്നും കണ്ടത്. മമ്മൂട്ടിയുടെ പ്രകടനത്തിന് ഇന്നും മിയച്ച പ്രശംസകളാണ് കമന്റുകളായി യൂട്യൂബിൽ വന്നുകൊണ്ടിരിക്കുന്നത്. അബ്ബാസ്, മണിവണ്ണന്‍, ശ്രീവിദ്യ, രഘുവരന്‍, ശാമിലി തുടങ്ങിയവരും സിനിമയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. തിയേറ്ററിൽ നൂറു ദിവസത്തോളം പ്രദർശനം നടത്തിയ ചിത്രം അക്കാലത്തെ തമിഴ് സിനിമയിലെ വൻ ഹിറ്റുകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.