'വെളുത്ത കല്‍ക്കണ്ടമേ എന്ന് വിളിക്കുന്നത് കേള്‍ക്കുന്ന ഇക്ക', പരാമര്‍ശത്തില്‍ വീണ്ടും പണി പാളി; ഇക്ക എയറിലാണ്, ട്രോള്‍ പൂരം

‘കറുത്ത ശര്‍ക്കര’ എന്ന പരാമര്‍ശത്തില്‍ കുടുങ്ങി മമ്മൂട്ടി. ”നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ. കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ” എന്ന മമ്മൂട്ടിയുടെ പരാമര്‍ശമാണ് വിവാദമായത്. താരം നടത്തിയത് റേസിസ്റ്റ് പരാമര്‍ശമാണെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ട്രോളുകളും മീമുകളുമാണ് മമ്മൂട്ടിക്ക് എതിരെ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ”ചേട്ടാ 100 പൊരി.. 100 അവല്‍.. 300 മമ്മൂട്ടി”, ”ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ ഷുഗര്‍ കൂടുതലാണ് പഞ്ചസാര ഒഴിവാക്കി കരുപ്പട്ടി ശര്‍ക്കര ഇട്ട് ചായ കുടിക്കാന്‍ പറഞ്ഞത് കേട്ട ഇക്ക..” എന്നിങ്ങനെയുള്ള നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

No description available.

തന്നെ കറുത്ത ശര്‍ക്കരയന്നല്ല വെളുത്ത പഞ്ചസാര എന്ന വിളിക്കൂ എന്നാണ് മമ്മൂട്ടി പ്രസ് മീറ്റിനിടെ പറയുന്നത്. മമ്മൂക്ക ചക്കരയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്. ഇതിന് മമ്മൂട്ടിയുടെ മറുപടി നല്‍കിയ മറുപടിയാണ് വിവാദമായത്. ”നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ. കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരിപ്പെട്ടിയാണ്.”

No description available.

”അറിയാവോ? ആരെങ്കിലും ഒരാളെ പറ്റി അങ്ങനെ പറയോ..ഞാന്‍ തിരിച്ച് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും, കരിപ്പെട്ടി എന്ന്” എന്നാണ് മമ്മൂട്ടി പറയുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സിനിമയില്‍ ഇത്രത്തോളം അപ്ഡേറ്റ് ആയ മമ്മൂട്ടിക്ക് താന്‍ പറഞ്ഞ വാക്കുകളിലെ പൊളിറ്റിക്കല്‍ കറക്ട്നസ് മനസ്സിലായിട്ടില്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം. നേരത്തെ സംവിധായകന്‍ ജൂഡ് ആന്തണിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും വിവാദമായിരുന്നു.

No description available.

‘ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. പരാമര്‍ശം ബോഡിഷെയിമിങ് ആണെന്ന് ചര്‍ച്ചയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

No description available.