മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ എന്ന സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ ആരംഭിക്കുന്നതിനായി നടൻ മമ്മൂട്ടി ലണ്ടനിലേക്ക് പുറപ്പെട്ടു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ താരം എത്തുന്ന ദൃശ്യം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള കുടുംബത്തോടൊപ്പമാണ് മമ്മൂട്ടി എത്തിയത്.
ഈ മാസം ആദ്യം ഹൈദരാബാദിൽ നടന്ന ഷെഡ്യൂളിനു ശേഷം പാട്രിയറ്റിന്റെ പ്രധാന ഷെഡ്യൂൾ ലണ്ടനിൽ നടക്കുമെന്നാണ് റിപോർട്ടുകൾ. ഡിസംബർ പകുതിയോടെ ചിത്രീകരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
Mega Fam✨❤️!@mammukka @dulQuer
Mega⭐ Off to London for #Patriot shoot. pic.twitter.com/s4CFMEahKV
— Ajmal (@ajmal_kabeer_) October 10, 2025
മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രേവതി, സരിൻ ഷിഹാബ് തുടങ്ങിയ ഒരു താരനിര തന്നെ ‘പാട്രിയറ്റി’ൽ അണിനിരക്കുന്നുണ്ട്. ഒരു ദശാബ്ദത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ‘പാട്രിയറ്റ്’ 2026 ലെ വിഷുവിന് ഗംഭീര റിലീസിനായാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.







