'മമ്മൂട്ടിയെ പറ്റി നമ്മൾ മറന്നു പോകുന്ന അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്ന ചിലതുണ്ട്- യുവാവിന്റെ കുറിപ്പ് വൈറൽ

മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ തിരക്കിലാണ് ലോകം മുഴുവനും ഉള്ള ആരാധകർ. ഈ ആഘോഷങ്ങൾക്കിടയിൽ മമ്മൂട്ടിയെ കുറിച്ചുള്ള വ്യത്യസ്തമായ ഒരു കുറിപ്പ് ശ്രദ്ധേയമാകുന്നു. മൂവി സ്ട്രീറ്റ് എന്ന ഫെയ്സ്‌ബുക്ക് ഗ്രൂപ്പിൽ സനൽ കുമാർ പദ്മനാഭൻ എഴുതിയ കുറിപ്പാണു ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിയെ കുറിച്ചുള്ള മലങ്കര ബിഷപ്പിന്റെ നല്ല വാക്കുകളും അദ്ദേഹം ആദിവാസി ഊരിലെ കുട്ടികളുടെ വിദ്യാഭ്യസ ചെലവ് ഏറ്റെടുത്തതും ഒക്കെയാണ് പോസ്റ്റിൽ ഓർമ്മിക്കുന്നത്. മമ്മൂട്ടി ഓറഞ്ചിന്റെ തൊലി കളയാൻ കിലോമീറ്ററുകൾ യാത്ര ചെയ്ത വാർത്ത ആഘോഷമാക്കിയ നമ്മൾ ഇതൊന്നും കാണില്ലെന്നും പോസ്റ്റിൽ പറയുന്നു.

കുറിപ്പ് വായിക്കാം

“”ഇദ്ദേഹം ഒരിക്കൽ “ഓറഞ്ചിന്റെ തൊലി കളയാൻ കിലോമീറ്ററുകൾ നടന്ന ” കഥ വൈറൽ ആക്കിയ നമ്മൾ…

പണ്ട് പത്തിരുപതു പാക്കറ്റു സിഗരറ്റു വലിക്കുന്ന സംഭവം നാട് മുഴുവൻ പാടി നടന്ന നമ്മൾ….

മറന്നു പോകുന്ന അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്ന ചിലതുണ്ട്….

അതിൽ ചിലതാണ് ഇദ്ദേഹം വയനാട്ടിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചെലവ് ഏറ്റെടുത്ത വാർത്ത….

കഴിഞ്ഞ 25 വർഷങ്ങൾ ആയി മമ്മൂട്ടി ആരുമറിയാതെ ചെയ്‌ത ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് മലങ്കര ബിഷപ് മാത്യൂസിന്റെ വാക്കുകൾ..

പ്രളയത്തിന്റെ ടൈമിൽ കടയിലെ തുണികൾ എല്ലാം നൽകിയ നൗഷാദിനെ ഫോൺ വിളിച്ചു പറഞ്ഞ ” ഞങ്ങൾക്ക് ആർക്കും തോന്നാത്തത് നിങ്ങള്ക്ക് തോന്നിയല്ലോ നൗഷാദേ ” എന്ന വാചകം….

നിലവിളക്കു കൊളുത്താൻ മടി കാണിച്ച വിദ്യാഭ്യാസ മന്ത്രിയോട് ” പ്രകാശം തെളിയിക്കുന്നത് പോസിറ്റീവ് എനർജി ആണ്‌ നൽകുന്നത് അത് കൊണ്ട് വിളക്ക് കൊളുത്താൻ മടിക്കേണ്ട ” എന്ന പ്രസ്താവന…..

അപരിചിതരായ ആൾക്കൂട്ടത്തിനു നേരെ കൈ പൊക്കി വീശി സ്നേഹം കാണിക്കാത്ത, അന്യരെ നോക്കി ഒന്ന്‌ ചിരിക്കുക പോലും ചെയ്യാത്ത, പരിചയമില്ലാത്ത ആരേലും തന്റെ ശരീരത്തിൽ സ്പർശിക്കാൻ വന്നാൽ അവനെ തള്ളി മാറ്റുന്ന.. കാമറയ്ക്കു പിന്നിൽ അഭിനയിക്കാൻ അറിയാത്ത ഈ മനുഷ്യനു ധിക്കാരി എന്നും അഹങ്കാരി എന്നുമൊക്കെ ഇന്നും വിശേഷണം ഉണ്ടെന്നറിയുമ്പോൾ അറിയാതെ അർത്ഥമറിയാത്ത ഒരു ചിരി ചുണ്ടിൽ തെളിയും…….””