മമ്മൂട്ടിയുടെ ആത്മകഥ സിനിമയാകും, നായകനാകുന്നത് നിവിന്‍ പോളി; കൂടുതല്‍ വിവരങ്ങള്‍

ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക് മുമ്പേ മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാക്കാന്‍ താന്‍ പ്ലാനിട്ടിരുന്നതായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. എന്നാല്‍ എല്ലാ സന്നാഹങ്ങളുമായി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ ചെയ്യേണ്ട എന്നായിരുന്നുവെന്നും അദ്ദേഹം ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂക്ക സമ്മതിച്ചാല്‍ ഞങ്ങള്‍ എപ്പഴേ റെഡിയാണ്. മമ്മൂക്കയായി ചിത്രത്തില്‍ വേഷമിടുന്നത് നിവിന്‍ പോളിയാണ്. നിവിന്‍ ഒരു കട്ട മമ്മൂക്ക ഫാനാണ് പഠിച്ചിരുന്ന കാലത്ത് അദ്ദേഹം മമ്മൂക്കയുടെ ഫാന്‍സ് അസോസിയേഷനിലൊക്കെ അംഗമായിരുന്നു. നിവിനാണ് എന്നോട് മമ്മൂക്കയുടെ ആത്മകഥയായ ചമയങ്ങളില്ലാതെ വായിക്കാന്‍ പറയുന്നതും അതൊരു സിനിമയാക്കിയാലോ എന്ന് ചോദിക്കുന്നതും. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ ഞാനത് ഹ്രസ്വ ചിത്രമാക്കിയപ്പോള്‍ ഒപ്പം നിന്നതും നിവിനാണ്.

അച്ഛന്റെ വേഷം മകന്‍ അഭിനയിക്കുന്നതിനേക്കാള്‍ നല്ലാതാണ് വേറൊരു ആക്ടര്‍ എന്ന തോന്നലാണ് തന്നെ നിവിനിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.