മാളവികയുടെ കൈപിടിച്ച് കാളിദാസ് ജയറാം; വിവാഹനിശ്ചയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

കഴിഞ്ഞ മാസമാണ് സഹോദരൻ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ആ സമയത്ത് തന്നെ പാർവതി പറഞ്ഞിരുന്നു മാളവികയുടെ വിവാഹമായിരിക്കും ആദ്യം നടക്കുകയെന്ന്.

കാളിദാസും കാമുകി തരിണിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിക്കുന്നത്. തുടർന്ന് മോതിരമാറ്റവും നടക്കുന്നുണ്ട്. സുഹൃത്തുക്കളും കുടുംബങ്ങളുമായി ഏറ്റവും അടുത്ത കുറച്ചുപേർ മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നൊള്ളൂ.

Read more

നവ് ഗിരീഷ് എന്നാണ്  മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാളവികയുടെ ഭാവി പങ്കാളിയുടെ പേര്. എന്നാൽ ഭാവി വരനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും  പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസമായിരുന്നു പങ്കാളിയുടെ ചിത്രം മാളവിക സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.