വാജ്പേയിയുടെ ജീവിതം സിനിമയാവുന്നു; 'മേം അടൽ ഹൂ' ട്രെയ്‌ലർ പുറത്ത്

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാവുന്നു. ‘മേം അടൽ ഹൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഉല്ലേഖ് എൻ.പി.യുടെ ‘ദ് അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി ജാദവ് ആണ്.

വാജ്പേയിയുടെ ജീവിതം സിനിമയാവുമ്പോൾ രാഷ്ട്രീയവും വ്യക്തിപരവുമായ എല്ലാ കാര്യങ്ങളും ചിത്രത്തിൽ ഉൾപ്പെടുമെന്നാണ് പ്രേക്ഷകരും രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നത്.

Read more

ഉത്കർഷ് നൈതാനി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ പങ്കജ് ​ത്രിപാഠിയാണ് വാജ്പേയി ആയി വേഷമിടുന്നത്. പൗല മഗ്ലിൻ ആണ് സോണിയ ഗാന്ധിയായി എത്തുന്നത്. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി, വിശാൽ ഗുർനാനി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങൾ.