ആരായാലും കറക്ട് ടൈമിംഗ് ആയിരിക്കണമെന്ന് പൃഥ്വി പറഞ്ഞു; ലൂസിഫറിലെ ഇന്‍ട്രൊ സീന്‍, കുറിപ്പ്

ലൂസിഫറിലെ ഇന്‍ട്രൊ സീന്‍ ഗംഭീരമാക്കിയതിന് പിന്നിലെ കഥ പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടറായ ജിനു എസ്. ആനന്ദ്. മോഹന്‍ലാലും സഹപ്രവര്‍ത്തകരും ബാരിക്കേഡുകള്‍ ഭേദിച്ച് വരുന്ന രംഗം ഏകദേശം രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വെച്ചെടുത്തതാണ്. പൃഥ്വിരാജിന്റെ കൃത്യമായ ഇടപെടലാണ് ഈ സീന്‍ മാസ് ആക്കിയതെന്നാണ് ജിനു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജിനുവിന്റെ കുറിപ്പ്:

ഹോ… ഈ സീന്‍ എടുക്കുമ്പോള്‍ ബാരിക്കേടിനു പുറകിലായി ഞാന്‍ നോക്കി നില്‍പ്പുണ്ടായിരുന്നു… വല്ലാത്ത ഒരു അനുഭവമായിരുന്നു… ആദ്യ ഷോട്ട് പൃഥിരാജ് മൈക്കില്‍ ഉറക്കെ പറഞ്ഞു, ആരാണ് ഈ രണ്ട് ബാരിക്കേടും വലിച്ചു തുറക്കാന്‍ പോകുന്നത്. ആരായാലും അത് കറക്ട് ടൈമിംഗ് ആയിരിക്കണം കേട്ടോ…

ഷോട്ട് തുടങ്ങി ബാരിക്കേട് കൃത്യതയോടെ വലിച്ചു, ഉടനെ അതാ മൈക്കിലൂടെ ഒരു ശബ്ദം…കട്ട്…. പൃഥി പറഞ്ഞു സുജിത്തേ, ആ ഫോക്കസ് ഒന്ന് ചെക്ക് ചെയ്യൂ… അങ്ങനെ ലാലേട്ടന്‍ മുന്നിലേക്ക് ഒറ്റയ്ക്ക് നടന്ന് വന്ന് നിന്നു എന്നിട്ട് ക്യാമാറാ ടീമിനോട് പറഞ്ഞു.. മോനേ ഇവിടെ മതിയോ.. ഫോക്കസ് എടുത്തോ….

അടുത്ത ഷോട്ടില്‍ സംഭവം ക്ലിയര്‍… പ്രൃഥിയുടെ വളരെ കൃത്യതയാര്‍ന്ന ഇടപെടലുകളും, ലാലേട്ടന്റെ അഭിനയവും അങ്ങനെ തൊട്ടടുത്ത് നിന്ന് കണ്ടു… ഒരു സഹസംവിധായകനായ എനിക്ക് ഒരു സംവിധായകനാകാനുള്ള എല്ലാ പ്രചോദനവും വളരെ കുറച്ച് സമയം കൊണ്ട് കുറച്ച് കൂടുതല്‍ അപ്പോള്‍ അവിടെ നിന്നും എനിക്ക് കിട്ടിയിരുന്നു…

Read more

https://www.facebook.com/jinu.manandh/posts/3091298024300479