കോവിഡ് കാലത്ത് ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയാക്കിയ ആദ്യ ചിത്രമായി ‘ലവ്’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

Advertisement

കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയാക്കിയ ലോകത്തിലെ തന്നെ ഒരേയൊരു ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന ഷൈന്‍ ടോം ചാക്കോ- രജിഷ വിജയന്‍ ചിത്രത്തിന് ‘ലവ്’ എന്ന് പേരിട്ടു. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് ആശംസകളുമായി സിനിമാതാരങ്ങളും രംഗത്തെത്തി. ”ലവ് – കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഷൂട്ടിംഗ് ആരംഭിച്ചു പൂര്‍ത്തിയായ ആദ്യ മലയാള സിനിമ..” എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

"LOVE". കോവിഡ് പ്രതിസന്ധികൾക്കിടയിലും ഷൂട്ടിംഗ് ആരംഭിച്ചു പൂർത്തിയായ ആദ്യ മലയാള സിനിമ.. !! ❤️❤️ ഫസ്റ്റ് ലുക്ക്‌…

Posted by Midhun Manuel Thomas on Monday, August 3, 2020

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ആശംസകളുമായി എത്തി. വീണ നന്ദകുമാര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരാണ് ലവിലെ പ്രധാന താരങ്ങള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.

All the best to #ShineTomChacko, #RajishaVijayan, #AshiqUsman, #KhalidRahman and the entire team of #LOVE! Here is the first look poster! 😊

Posted by Prithviraj Sukumaran on Monday, August 3, 2020

നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ജൂണ്‍ 22-നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.