'പടം ഓണത്തിന് ഇറങ്ങുമെന്ന് പ്രതീക്ഷ നിര്‍മ്മാതാക്കള്‍ക്ക് പോലുമില്ല, വെറുതെ തിയേറ്റര്‍ തുറന്നിട്ട് കാര്യമില്ലല്ലോ; മരക്കാരിനെ കുറിച്ച് ലിബര്‍ട്ടി ബഷീര്‍

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഓണത്തിന് റിലീസ് ചെയ്യുമെന്ന് വിശ്വാസം അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് പോലുമില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ ഇനി മൂന്നാഴ്സി പോലുമില്ല. പക്ഷെ പോസ്റ്ററുകളോ മറ്റു വര്‍ക്കുകളോ ഇതുവരെ ആരംഭിച്ചിട്ടില്ല. ചിത്രം റിലീസ് ചെയ്യുമെന്ന പ്രതീക്ഷ തങ്ങള്‍ക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തി തിയേറ്ററുകള്‍ തുറന്നാല്‍ തന്നെ പ്രേക്ഷകര്‍ വരില്ല. പിന്നെന്തിന് തുറക്കണമെന്നും അദ്ദേഹം ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മരക്കാര്‍ ഓണത്തിന് റിലീസ് ചെയ്യാനാകുമെന്നുമാണ് നിര്‍മ്മാതാക്കള്‍ക്ക് പോലും പ്രതീക്ഷയില്ലല്ലോ. ഇനി മൂന്നാഴ്ച കൊണ്ട് പരസ്യം മുതല്‍ എല്ലാ ഒരുക്കങ്ങളും ചെയ്യണം. പടം ഓണത്തിന് ഇറങ്ങുമെന്ന് പ്രതീക്ഷ അവര്‍ക്കുമില്ല നമുക്കുമില്ല.

ചിത്രം റിലീസ് ചെയ്യുമെന്ന് ഒരു പ്രതീക്ഷയുമില്ല. മുഖ്യമന്ത്രിയെ സമ്മര്‍ദ്ദം ചിലത്തി തുറക്കാന്‍ അനുമതി തന്നാലും ജനങ്ങള്‍ തിയേറ്ററിലേക്ക് വരണമല്ലോ. ജനങ്ങള്‍ ഇത്രയും ഭയപ്പെടുന്ന ഈ അവസ്ഥയില്‍ ഫാമിലികള്‍ തിയേറ്ററിലേക്ക് വരില്ല. വെറുതെ തുറന്നിടാം എന്നേയുള്ളു. തിയേറ്റര്‍ തുറന്നാല്‍ ഭീമമായ നഷ്ടമായിരിക്കും ഉണ്ടാവുക. കറന്റ് ബില്ല്, എസി അങ്ങനെ. ബഷീര്‍ വ്യക്തമാക്കി.