ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ലെവൽ ക്രോസ്; ഗംഭീര മേക്ക്ഓവറിൽ ആസിഫ് അലി; കൂടെ അമല പോളും

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ലെവൽ ക്രോസ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.ആസിഫ് അലി നായകനാവുന്ന ചിത്രം നവാഗതനായ അർഫാസ് അയൂബ് ആണ് സംവിധാനം ചെയ്യുന്നത്.

May be an image of 2 people and text

ആസിഫ് അലിയെ കൂടാതെ അമല പോളും ഷറഫുദ്ദീനുമചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നു. ഗംഭീര മേക്ക്ഓവറിലാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്.

ദൃശ്യം 2, റാം, കൂമൻ, 12th മാൻ എന്നീ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് അർഫാസ് അയൂബ്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ അസോസിയേറ്റ് ഡയറക്ടർ ആയും അർഫാസ് പ്രവർത്തിച്ചിട്ടുണ്ട്.

Read more

പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിൽ രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമ്മിക്കുന്നത്.