ഒടുവിൽ ആ ചോദ്യത്തിന് ഉത്തരമായി; ലിയോ, 'ഹിസ്റ്ററി ഓഫ് വയലൻസി'നുള്ള ആദരം

കാത്തിരിപ്പുകൾക്കൊടുവിൽ ലിയോ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യ മണിക്കൂറിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലിയോക്ക് കിട്ടികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇറങ്ങിയിരുന്ന സമയത്ത്  ഡേവിഡ് ക്രോണൻബർഗിന്റെ ‘എ ഹിസ്റ്ററി ഓഫ് വയലൻസ്’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടതാണ് ലിയോ എന്നാണ് ഏറ്റവും കൂടുതൽ ചർച്ചകൾ നടന്നിരുന്നത്.

A History of Violence (2005) - IMDb

എന്നാൽ എ ഹിസ്റ്ററി ഓഫ് വയലൻസുമായി ലിയോക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് സിനിമയിലെ അണിയറപ്രവർത്തകർ യാതൊരു വിവരവും നൽകിയില്ല. ലിയോ റിലീസ് ആയതോടു കൂടി അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ് ഇപ്പോൾ.

ഹിസ്റ്ററി ഓഫ് വയന്‍സിനുള്ള ആദരമാണ് ചിത്രം എന്നാണ് ലിയോ ടൈറ്റില്‍ കാര്‍ഡിന് മുന്നില്‍ എഴുതിയിരിക്കുന്നത്. മുന്നെ തന്നെ എ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന ചിത്രത്തിന് അടിസ്ഥാനമായ ഗ്രാഫിക് നോവലിന്‍റെ അവകാശം ലിയോ നിര്‍മ്മാതാക്കള്‍ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

A History of Violence 2005, directed by David Cronenberg | Film review

അമേരിക്കയിലെ ഒരു പട്ടണത്തിൽ ഒരു ചെറിയ കഫേ നടത്തി, ഭാര്യയും രണ്ടു മക്കളുമായി സ്വസ്ത ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും അയാളുടെ ഭൂതകാലവുമാണ് ഹിസ്റ്ററി ഓഫ് വയന്‍സിൽ പറയുന്നത്.

Leo: Thalapathy Vijay Bags His Highest-Ever Price In Telugu States, Beats Varisu's Reported Pre-Release Theatrical Business Of 18 Crores!

Read more

ഒരു ദിവസം കഫേയില്‍ എത്തുന്ന രണ്ട് കൊലയാളികളെ കൊലപ്പെടുത്തി അയാള്‍ ഹീറോ ആകുന്നു. ഇതറിഞ്ഞ് അയാളുടെ പഴയകാലത്തെ ശത്രുക്കൾ നായകനെ വേട്ടയാടാൻ വരുന്നു. ഇതാണ് ഹിസ്റ്ററി ഓഫ് വയലൻസിന്റെ അടിസ്ഥാന കഥ. ഇത്തരത്തിൽ തന്നെയാണ് ലിയോയും മുന്നേറുന്നത്. എന്നാൽ ലിയോയിലേക്ക് വരുമ്പോൾ ലോകേഷിന്റെ ഗംഭീര മേക്കിംഗ് മികവും വിജയിയുടെ പ്രകടനവും തന്നെയാണ് ശിനിമയെ വ്യത്യസ്തമാക്കുന്നത് എന്നാണ് ആദ്യ ഷോ കഴിയുമ്പോൾ ലഭിക്കുന്ന വിവരം.