കാത്തിരിപ്പിന് ഒടുവില്‍ 'ലാല്‍ജോസ്' നാളെ തിയേറ്ററുകളില്‍

പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘ലാല്‍ജോസ്’ നാളെ തിയേറ്ററുകളിലേക്ക്. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ലാല്‍ജോസ്. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ജോസിന്റെ പേരു തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം.

സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്റര്‍ടൈനറാണ് ചിത്രം. എന്നാല്‍ പേരു സൂചിപ്പിക്കുന്നതിലൂടെ ചിത്രത്തിന് വളരെ വ്യത്യസ്തമായ ഒരു സസ്‌പെന്‍സ് ഉണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാല്‍ജോസ്.

വെബ്‌സീരിയലുകളിലൂടെ ശ്രദ്ധേയനായ നടന്‍ ശാരിഖ് ആണ് ലാല്‍ജോസില്‍ നായകന്‍. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു എന്നിവരും നിഹാര ബിനേഷ് മണി, ആദിത് പ്രസാദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – കബീര്‍ പുഴമ്പ്ര, ഡി.ഒ.പി. -ബി.ജി.എം-ഗോപി സുന്ദര്‍. ധനേഷ്, സംഗീതം – ബിനേഷ് മണി, ഗാനരചന – ജോ പോള്‍, മേക്കപ്പ് – രാജേഷ് രാഘവന്‍, കോസ്റ്റ്യൂംസ് – റസാഖ് തിരൂര്‍, ആര്‍ട്ട് – ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഇ.എ. ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ – അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍ – അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സനു, പി.ആര്‍.ഒ – പി.ആര്‍. സുമേരന്‍.