നിറഞ്ഞ സദസ്സില്‍ ലാല്‍ജോസ് പ്രദര്‍ശനം തുടരുന്നു

നിറഞ്ഞ സദസ്സില്‍ ‘ലാല്‍ ജോസ്’ പ്രദര്‍ശനം തുടരുന്നു. റിലീസ് ചെയ്ത തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം നടക്കുന്നത്. ചിത്രം മികച്ച വിജയമായെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ചിത്രം പറയുന്നത്. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് ആണ് ചിത്രം നിര്‍മ്മിച്ചത്.

വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ നടന്‍ ശാരിഖ് ആണ് ചിത്രത്തില്‍ നായകന്‍. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയ ആണ് നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു, ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദര്‍ശ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന ചിത്രം സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് എത്തിയത്. ധനേഷ് ഛായാഗ്രഹണവും ബിനേഷ് മണി സംഗീതവും ഒരുക്കുന്നു. പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.