സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍; 'ലാല്‍ജോസി'ലെ ഗാനം റിലീസിനൊരുങ്ങി

ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍ പാടുന്നു. കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്യുന്ന “ലാല്‍ ജോസ്” എന്ന ചിത്രത്തിലാണ് ശ്രീറാം പാടുന്നത്.

മെലഡികള്‍ പാടി ശ്രദ്ധ നേടിയ ശ്രീറാം ഇക്കുറി ഐറ്റം സോംഗാണ് ആലപിക്കുന്നത്. “സുന്ദരിപ്പെണ്ണേ…” എന്ന് തുടങ്ങുന്ന ഗാനം ഉടന്‍ റിലീസ് ചെയ്യും. ജോ പോളിന്റെ വരികള്‍ക്ക് ബിനേഷ് മണി സംഗീതം നല്‍കി ഒരുക്കിയ ഗാനമാണിത്.

മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ലാല്‍ജോസിന്റെ പേര് തന്നെയാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍ എന്ന പുതുമയോടെയാണ് സിനിമ എത്തുന്നത്. നിരവധി വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ ശാരിഖ് ആണ് ചിത്രത്തിലെ നായകന്‍.

പുതുമുഖ നടി ആന്‍ഡ്രിയ ആന്‍ നായികയായി എത്തുന്നത്. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥയും കബീര്‍ പുഴമ്പ്രം തന്നെയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഇ എ ഇസ്മയില്‍, പി.ആര്‍.ഒ- പി.ആര്‍ സുമേരന്‍.