കാത്തിരിപ്പിന് ഒടുവില്‍ 'ലാല്‍ ജോസ്' തിയേറ്ററുകളിലേക്ക്; ശാരിഖ് ചിത്രം മാര്‍ച്ചില്‍ എത്തും, തിയതി പുറത്ത്

പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന ‘ലാല്‍ ജോസ്’ സിനിമയുടെ റിലീസ് തിയതി പുറത്ത്. മാര്‍ച്ച് 18ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ജോസിന്റെ പേര് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ എന്ന പുതുമ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിക്കുന്ന ലാല്‍ ജോസ് സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് പറയുന്നത്. സസ്പെന്‍സും ത്രില്ലും നിറഞ്ഞ ഫാമിലി എന്റര്‍ടൈനറായാണ് ചിത്രം ഒരുങ്ങുന്നത്.

ഒട്ടേറെ വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ചിത്രത്തില്‍ നായകന്‍. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയ ആണ് നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു, ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദര്‍ശ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന ചിത്രം സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് ഒരുങ്ങുന്നത്. പൊന്നാനി, ഇടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ധനേഷ് ഛായാഗ്രഹണവും ബിനേഷ് മണി സംഗീതവും ഒരുക്കുന്നു. ജോ പോള്‍ ആണ് ഗാനരചന.

മേക്കപ്പ് – രാജേഷ് രാഘവന്‍, കോസ്റ്റ്യൂംസ് – റസാഖ് തിരൂര്‍, ആര്‍ട്ട് – ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഇ.എ. ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ – അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍ – അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സനു, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.