വിശ്വാസവും ആചാരവും മതവുമൊക്കെ ഒക്കെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍: ലാല്‍ ജോസ്

ലാല്‍ജോസിന്റെ ഇരുപത്തഞ്ചാമത് സിനിമ “നാല്‍പ്പത്തിയൊന്നിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കണ്ണൂരിലെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ ഒരുങ്ങുന്ന ചിത്രം ഒരു ദൈവ വിശ്വാസിക്കും നിരീശ്വരവാദിക്കും ഇടയില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് നാല്‍പ്പത്തിയൊന്നിന്റെ കഥ പുരോഗമിക്കുന്നത്. നാല്‍പ്പത്തിയൊന്ന് എന്ന സിനിമ ചെയ്തപ്പോള്‍ തന്റെ പഴയ ശബരിമല യാത്രയിലെ അനുഭവങ്ങള്‍ വളരെ സഹായകരമായെന്നാണ് ലാല്‍ ജോസ് പറയുന്നത്.

പത്തൊമ്പതാം വയസ്സില്‍ 41 ദിവസത്തെ വ്രതമെടുത്ത് ശബരിമലയില്‍ പോയിട്ടുണ്ട് ഞാന്‍. മുരളി മനോഹര്‍ എന്ന സുഹൃത്തിന്റെ പുലാമന്തോളിലെ വീട്ടില്‍ നിന്നാണ് കെട്ട് കെട്ടി മലയ്ക്ക് പോയത്. തീര്‍ഥാടനയാത്രകളെല്ലാം മനുഷ്യനെ വിമലീകരിക്കും. മനസ്സിലെ കാലുഷ്യം കുറയ്ക്കും. അതുകൊണ്ട് പരമാവധി അത്തരം യാത്രകള്‍ ചെയ്യാറുണ്ട് ഞാന്‍. നാല്‍പ്പത്തിയൊന്ന് ഷൂട്ട് ചെയ്തപ്പോള്‍ എന്റെ പഴയ ശബരിമല ഓര്‍മകള്‍ വളരെ സഹായകമായി. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വിശ്വാസവും ആചാരവും മതവുമൊക്കെ ഒക്കെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട രണ്ട് വിഷയങ്ങളാണ്. സാമൂഹികമാധ്യമങ്ങള്‍ വന്നതോടെ വിവാദങ്ങളെയും അപവാദങ്ങളെയും പെട്ടെന്ന് വലുതാക്കാന്‍ കഴിയും. അത്രേയുള്ളൂ. വെറുതേ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടേത് കൂടിയാണല്ലോ സാമൂഹികമാധ്യമങ്ങള്‍. അതില്‍ നമുക്കൊന്നും ചെയ്യാനില്ല. സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.