വീടിന്റെ പേര് 'സ്ത്രീ' എന്നാണ്, അതിനു പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

വീട് മുഴുവൻ സ്ത്രീകളായത് കൊണ്ട് മാത്രമല്ല, വീടിന് ‘സ്ത്രീ’ പേര് വന്നത് അതിനു പിന്നിൽ മറ്റൊരു കാര്യം കൂടി ഉണ്ടെന്ന് സിന്ധു കൃഷ്ണ. സ്ത്രീ എന്ന പേര് വീടിന് നൽകിയത് കൃഷ്ണകുമാറാണ്. 2004 ൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്യ്ത സ്ത്രീ എന്ന സീരിയലിൽ നിന്ന് കിട്ടിയ പ്രതിഫലം കൊണ്ടാണ് വീടിരിക്കുന്ന സ്ഥലം വാങ്ങിയത്.

പീന്നിട് വീട് വെച്ചപ്പോൾ വീടിന് ആ പേര് തന്നെ നൽകാമെന്ന് കിച്ചു തീരുമാനിക്കുകയായിരുന്നു വെന്ന്  സിന്ധു കൃഷ്ണ പറഞ്ഞു. വീട് നിറച്ചും സ്ത്രീകളായത് കൊണ്ടും ആ പേര് നൽകുകയായിരുന്നു. ആദ്യം  ‘സ്ത്രീ’ പേര് ആർക്കും ഇഷ്ടപ്പെട്ടില്ല. ‘ശ്രീ’ എന്ന് ഒക്കെയല്ലെ പേരിടുക. എന്നാൽ ഇന്ന് നോക്കുമ്പോൾ വീടിന് ഏറ്റവും യോജിച്ച പേര് തന്നെയാണ് ‘സ്ത്രീ’. ​ഗൃഹലക്ഷ്മിക്കു നൽകിക അഭിമുഖത്തിനിടയിലാണ് വീടിന്റെ വിശേഷങ്ങൾ സിന്ധു കൃഷണ പങ്കുവെച്ചത്.

കൃഷണകുമാർ, സിന്ധു കൃഷണ ദമ്പതികൾക്ക് അഹാന കൃഷണ, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് മക്കളാണ്. മൂന്നു പേരും അച്ഛന്റെ വഴിയെ സിനിമയിൽ എത്തിക്കഴിഞ്ഞു. രണ്ടാമത്തെ മകൾ ​ദിയ ഓൺലെെൻ ബിസിനസ്സിൽ സജീവമാണ്. സോഷ്യൽ മീഡിയായിൽ സജീവമായ കുടുംബത്തിന് നിരവധിയാരാധകരാണുള്ളത്.