കൂടത്തായി; സിനിമകള്‍ക്കും സീരിയലുകള്‍ക്കും സ്റ്റേ ഇല്ല; ആന്റണി പെരുമ്പാവൂര്‍ അടക്കമുളളവര്‍ ഈ മാസം 25- ന് ഹാജരാകണം

കൂടത്തായി കേസ് ആധാരമാക്കി സിനിമകളും സീരിയലുകളും നിര്‍മ്മിക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചില്ല. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.

സംഭവത്തില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്‌ളവേര്‍സ് ടിവി തുടങ്ങിയവരടക്കം എട്ടു പേരാണ് എതിര്‍കക്ഷികള്‍. ഈ മാസം 25- ന് ഹാജരാകാനാണ് നോട്ടീസ്.

Read more

നിര്‍മ്മാതാക്കളുടെ പ്രതികരണം കോടതി ആരായും. കുടത്തായി സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടു കൊണ്ട് ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്ത് എത്തുകയും ചെയ്തിരുന്നു.