അവസാന നാളില്‍ കൊച്ചുപ്രേമന്‍ അഭിനയിച്ച രംഗങ്ങള്‍; സാഗര്‍ സൂര്യ പങ്കുവെച്ച വീഡിയോ വൈറലാവുന്നു

നടന്‍ കൊച്ചു പ്രേമന്റെ വേര്‍പാടിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകരും സിനിമാ പ്രേമികളും കേട്ടത്. അസുഖ ബാധിതനായിരുന്നുവെങ്കിലും അഭിനയ ലോകത്ത് സജീവമായിരുന്നു കൊച്ചുപ്രേമന്‍. അവസാന നളുകളിലാണ് സിനിമയില്‍ ഏറെ അഭിനയ സാധ്യതകളുള്ള വേഷം ലഭിച്ചത്.

ഇപ്പോഴിതാ അവസാന നാളുകളില്‍ കൊച്ചു പ്രേമന്‍ അഭിനയിച്ച ചെറിയൊരു രംഗം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിയ്ക്കുകയാണ് സാഗര്‍ സൂര്യ. അതും ഒരു കോമഡി രംഗമായിരുന്നു. തട്ടീം മുട്ടീമില്‍ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന നടനാണ് സാഗര്‍ സൂര്യ.

View this post on Instagram

A post shared by Sagar Surya (@sagarsurya__)


മീനാക്ഷിയും ആദിയും സോഫയില്‍ ഇരുന്ന് സംസാരിക്കവേ അങ്ങോട്ട് വരുന്ന അമ്മാവനെയാണ് കൊച്ചുപ്രേമന്‍ വീഡിയോയില്‍ അവതരിപ്പിക്കുന്നത്. വളരെ ഉന്മേഷവാനായി അഭിനയിക്കുന്ന കൊച്ചു പ്രേമനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

Read more

കൊച്ചു പ്രേമനുമായുള്ള ബന്ധത്തെ കുറിച്ച് മഞ്ജു പിള്ളയും നേരത്തെ സംസാരിച്ചിരുന്നു. ഒരുപാട് വര്‍ക്കുകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഗ്രൂപ്പിലൊക്കെ വഴിക്കിട്ടാലും ഐ ലവ് യൂ ഡീ എന്ന് പറഞ്ഞ് മെസേജ് അയക്കും. തട്ടീം മൂട്ടീമില്‍ മൂത്ത കാര്‍ണവര്‍ തന്നെയായിരുന്നു കൊച്ചു എന്നാണ് മഞ്ജു പിള്ള പറഞ്ഞത്.