'ആര്‍ആര്‍ആര്‍' ഒരു മാസം കൊണ്ട് 1100 കോടി, കെജിഎഫ് 12 ദിവസം 900 കോടി; അമ്പരന്ന് സിനിമാലോകം

സിനിമാലോകത്തെ ഞെട്ടിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2 . തെന്നിന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചും ബോളിവുഡും കീഴടക്കിയ ചിത്രം വെറും 12 ദിവസം കൊണ്ട് ബോക്‌സോഫീസില്‍ നേടിയത് 900 കോടിയാണ്. അതേസമയം ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ ഒരുമാസം കൊണ്ട് നേടിയത് 1100 കോടിയാണ്. താമസിക്കാതെ തന്നെ ആര്‍ആര്‍ആറിന്റെ റെക്കോര്‍ഡ് കെജിഎഫ് തകര്‍ക്കും എന്ന് തന്നെയാണ് സിനിമ നിരൂപര്‍ പറയുന്നത്.

. അമേരിക്കന്‍ അനലിറ്റിക്സ് കമ്പനിയായ കോംസ്‌കോറിന്റെ വേള്‍ഡ് ബോക്സ് ഓഫീസ് വാരാന്ത്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം കെ.ജി.എഫ് ഇപ്പോള്‍ വഹിക്കുന്നത് അഞ്ചാം സ്ഥാനത്താണ്.
1100 കോടിയാണ് കെജിഎഫിന്റെ മുടക്ക് മുതല്‍ എങ്കില്‍ ആര്‍ആര്‍ആറിന്റേത് 450 കോടിയാണ്. അതില്‍ നിന്ന് തന്നെ ആര്‍ആര്‍ആറിനേക്കാള്‍ മികച്ച നേട്ടം കെ.ജി.എഫ് സ്വന്തമാക്കി എന്ന് പറയാം. ആര്‍ആര്‍ആറിന്റെ ആദ്യ ദിന കളക്ഷനുകള്‍ പരിശോധിക്കുകയാണെങ്കില്‍ തെലുങ്ക് പതിപ്പിന് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്. 23 കോടി നേടി ഹിന്ദി പതിപ്പിനാണ് രണ്ടാം സ്ഥാനത്ത്.

കന്നഡ പതിപ്പിന് 16 കോടിയും തമിഴ് പതിപ്പിന് 9.50 കോടിയും മലയാളത്തില്‍ 4 കോടിയും ആദ്യദിനം നേടി. അതെ സമയം കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ആദ്യ ദിന കളക്ഷന്‍ കന്നഡ പതിപ്പിന് ലഭിച്ചത് 77 കോടിയാണ്.ഇന്ത്യയില്‍ നിന്ന് ചിത്രം 134.5 കോടി കളക്ഷനും.