കാര്‍ത്തിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു; ജീവിതം മാറ്റി മറിച്ച അനുഭവമെന്ന് നടന്‍

രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ കാര്‍ത്തി. ജീവിതം മാറ്റി മറിക്കുന്ന അനുഭവമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കാര്‍ത്തി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

“”സുഹൃത്തുക്കളേ, ഞങ്ങള്‍ക്ക ഒരു ആണ്‍കുഞ്ഞ് പിറന്നു. ഈ ജീവിതം മാറ്റി മറിക്കുന്ന അനുഭവത്തിലൂടെ ഞങ്ങളെ കൊണ്ടുപോയ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനയും വേണം”” എന്നാണ് കാര്‍ത്തി ട്വീറ്റ് ചെയ്തിരിക്കുന്നത്.

കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യ ട്വീറ്റ് ഷെയര്‍ ചെയ്തിട്ട്. 2011-ല്‍ ആണ് കാര്‍ത്തി കോയമ്പത്തൂര്‍ ഈറോഡ് സ്വദേശിയായ രഞ്ജനിയെ വിവാഹം ചെയ്തത്. 2013-ല്‍ ആണ് ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നത്. ഉമയാള്‍ എന്നാണ് ആദ്യത്തെ കുട്ടിയുടെ പേര്.

സുല്‍ത്താന്‍ ആണ് കാര്‍ത്തിയുടെ ഏറ്റവും പുതിയ സിനിമ. രശ്മിക മന്ദാന ആണ് ചിത്രത്തില്‍ നായിക. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഡ്രീം വാര്യര്‍ പിച്ചേഴ്സാണ് സിനിമ നിര്‍മ്മിക്കുന്നത്.