കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്; ടൈറ്റില്‍ പോസ്റ്റര്‍ എത്തി

കല്‍ക്കി എന്ന ചിത്രത്തിലെ ഗോവിന്ദ് എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനംകവര്‍ന്ന ധീരജ് നായകനാകുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്
എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ആന്റണി വര്‍ഗീസിന്റെ ഫെയ്സ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

ഗ്രാമപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കോമഡിക്കും സസ്പന്‍സ് ത്രില്ലറിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാണ്. ഫസ്റ്റ് പേജ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശരത് ജി മോഹന്‍ ആണ്.

ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കുന്നത്. എഡിറ്റിങ് റെക്‌സണ്‍ ജോസഫ്.