കണ്ണീര്‍ മേഘങ്ങള്‍ ; ധ്യാന്‍ ശ്രീനിവാസന്റെ 'സച്ചിനി'ലെ പുതിയ ഗാനം എത്തി

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ ഒരുക്കുന്ന “സച്ചിനിലെ പുതിയ ഗാനം എത്തി. കണ്ണീര്‍ മേഘങ്ങള്‍ എന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനമാലപിച്ചിരിക്കുന്നത് ഹേഷം അബ്ദുല്‍ വഹാബും ബിന്ദുവും ചേര്‍ന്നാണ്.

അതേസമയം, എന്ന സിനിമ ജൂലൈ 19ന് ഇന്ത്യയൊട്ടാകെ റിലീസിനെത്തും. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. വെള്ളിത്തിരയില്‍ ചിരി ഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും.

ചിത്രത്തില്‍ “സച്ചിന്‍” എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്.

എസ്എല്‍ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, ജൂബി നൈനാന്‍, അപ്പാനി ശരത്, മാലാ പാര്‍വ്വതി, അന്ന രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.