ഒ.ടി.ടി പ്ലാറ്റ്ഫോമുകളെല്ലാം പോണ്‍ ഹബ്ബുകളെന്ന് കങ്കണ;  പുതിയ വിവാദം

Advertisement

ഒടിടി പ്ലാറ്റ്ഫോമുകളെല്ലാം ഫോൺ ഹബ്ബുകളായെന്ന ബോളിവുഡ് നടി കങ്കണയുടെ ആരോപണം വിവാദമായിരിക്കുകയാണ്.  ഇറോസ് നൗവിന്റെ വിവാദ നവരാത്രി പോസ്റ്റിനെതിരെയുളള  കങ്കണയുടെ പ്രതികരണത്തിലാണ് വിവാദ പരാമർശം.

ഇറോസ് നൗ പങ്കുവെച്ച പോസ്റ്റുകള്‍ നേരത്തെ വിവാദമായി മാറിയിരുന്നു. നവരാത്രിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സിനിമകളിലെ രംഗങ്ങള്‍ ചേര്‍ത്തുവെച്ച് അശ്ലീല ചുവയോടെയുള്ള ട്വീറ്റുകളായിരുന്നു പങ്കുവെച്ചത്.

സിനിമകള്‍ വ്യക്തിപരമായി കാണുന്നതിനായി സിനിമകള്‍ ലെെംഗിക രംഗങ്ങള്‍ കൂടുതലുള്ളവയായി മാറുന്നുവെന്ന് കങ്കണ പറഞ്ഞു.

എല്ലാ സ്ട്രീമിംഗ് സര്‍വീസുകളും പോണ്‍ ഹബ്ബുകളായി മാറിയെന്നും കങ്കണ പറഞ്ഞു. കലയെ ഡിജിറ്റലെെസ് ചെയ്യുന്നതിലെ അപകടമാണിതെന്നും അവർ  പറഞ്ഞു.