പൊട്ടിച്ചിരിക്ക് തിരി കൊളുത്തി നിവിന്റെ 'കനകം കാമിനി കലഹം'; ട്രെയ്‌ലര്‍ പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘കനകം കാമിനി കലഹം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ്. തീര്‍ത്തും ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്നതാണ് ട്രെയ്‌ലര്‍. മലയാളത്തില്‍ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്‌സെര്‍ഡ് ഹ്യൂമറാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത് എന്നാണ് ട്രെയ്‌ലറില്‍ നിന്നുള്ള സൂചന.

ആദ്യചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ്. എഡിറ്റര്‍ – മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈന്‍ – ശ്രീജിത്ത് ശ്രീനിവാസന്‍.

മ്യൂസിക് – യാക്സന്‍ ഗാരി പെരേര, നേഹ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രവീണ്‍ ബി മേനോന്‍, കല – അനീസ് നാടോടി, മേക്കപ്പ് – ഷാബു പുല്‍പ്പള്ളി, കോസ്റ്റ്യൂംസ് – മെല്‍വി.ജെ, പരസ്യകല – ഓള്‍ഡ് മങ്ക്സ്, വാര്‍ത്ത പ്രചരണം – പി.ശിവപ്രസാദ്. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.