ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിസ്മയ ചിത്രങ്ങളിൽ ഒന്നാണ് കമൽ ഹാസൻ നായകനായെത്തുന്ന ഇന്ത്യൻ 2. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടത്.
‘സേനാപതിയുടെ തിരിച്ചുവരവിനായി ഒരുങ്ങുക! ഇന്ത്യൻ-2 ഈ ജൂണിൽ തീയറ്ററുകളിൽ കൊടുങ്കാറ്റാകാൻ ഒരുങ്ങുകയാണ്. ഇതിഹാസ കഥയ്ക്കായി നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തുക! ‘എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ഈ വർഷം ജൂണിൽ റിലീസ് ചെയ്യും.
Gear up for the comeback of Senapathy!🤞INDIAN-2 🇮🇳 is all set to storm in cinemas this JUNE. Mark your calendar for the epic saga! 🫡🔥#Indian2 🇮🇳
🎬 @shankarshanmugh
🎶 @anirudhofficial
📽️ @dop_ravivarman
✂️🎞️ @sreekar_prasad
🛠️ @muthurajthangvl
🌟 #Siddharth… pic.twitter.com/iOTzxSk0OR— Kamal Haasan (@ikamalhaasan) April 6, 2024
മലയാള സിനിമയിലെ മൺമറഞ്ഞ നടൻ നെടുമുടി വേണു, അന്തരിച്ച തമിഴ് നടന്‍ വിവേകും ഇന്ത്യന്‍ 2വില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ഭാഗങ്ങള്‍ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ഷങ്കര്‍ അറിയിച്ചിരുന്നു. സംഘട്ടനം ഒ പീറ്റര്‍ ഹെയ്ന്‍ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
1996-ൽ പുറത്തിറങ്ങിയ “ഇന്ത്യൻ” കമൽഹാസന്റെയും ശങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ സംവിധായകനും നടനുമായി ഷങ്കറും കമലും വളർന്നതിൽ വലിയ പങ്കു വഹിച്ച സിനിമയായിരുന്നു “ഇന്ത്യൻ”.ചിത്രം വന്‍ പ്രേക്ഷക സ്വീകര്യത നേടുന്നതിനൊപ്പം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ വീണ്ടും ഒന്നിച്ചു “ഇന്ത്യൻ 2” ഒരുക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.
200 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. കാജല്‍ അഗര്‍വാള്‍ ആണ് നായിക. വിദ്യുത് ജമാല്‍ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.