'കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം'; വിമര്‍ശിച്ച് കമല്‍ഹാസന്‍

രാജ്യത്ത് മെയ് 3 വരെ ലോക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെ ബാല്‍ക്കണി സര്‍ക്കാരെന്ന് വിശേഷിപ്പിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

“”എല്ലാ ബാല്‍ക്കണി ആളുകളും അടിത്തട്ടിലേക്കും ശ്രദ്ധിക്കണം. ആദ്യം ഡല്‍ഹിയില്‍, ഇപ്പോള്‍ മുംബൈ. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിസന്ധി. ബാല്‍ക്കണി സര്‍ക്കാര്‍ അടിത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കണം”” എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണിനിടെ നടന്നും കൂട്ടമായും സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകുന്നത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കമല്‍ഹാസന്‍ പറയുന്നു. അതേസമയം, 11,439 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.