ജോജു ആവശ്യപ്പെട്ടു, കാളിദാസ് അനുസരിച്ചു; ദളപതിയെ അനുകരിച്ച് താരം- വീഡിയോ

അച്ഛന പോലെ തന്നെ മിമിക്രിയിലും കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് കാളിദാസ് ജയറാം. ഇപ്പോഴിതാ തമിഴ് നടന്‍ വിജയ്‌യുടെ ശബ്ദം അനുകരിച്ചാണ് കാളിദാസ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ഹാപ്പി സര്‍ദാറിന്റെ ഓഡിയോ ലോഞ്ചിംഗ് വേദിയിലാണ് നടന്‍ ജോജു ജോര്‍ജ്ജിന്റെ ആവശ്യ പ്രകാരം കാളിദാസ് വിജയ്‌യുടെ ശബ്ദം അനുകരിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ ഇത് ഏറ്റെടുത്തത്.

പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രണയചിത്രമാണ് “ഹാപ്പി സര്‍ദാര്‍”. സുധീപ്- ഗീതിക ദമ്പതികള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സര്‍ദാറിന്റെ വേഷത്തില്‍ കാളിദാസ് എത്തുന്നു. മെറിന്‍ മേരി ഫിലിപ്പാണ് നായിക. അച്ചിച്ചാ മൂവിസും, മലയാളം മൂവി മേക്കേഴ്‌സിന്റെയും ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മിക്കുന്നത്.

സിദ്ദിഖ്, ജാവേദ് ജാഫ്റി (പിക്കറ്റ് 43 ഫെയിം) ഷറഫുദ്ദീന്‍, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സിനില്‍ സൈനുദ്ദീന്‍, ദിനേശ് മോഹന്‍, സെബുട്ടി, ബൈജു സന്തോഷ്, വിജിലേഷ്, അനൂപ് ചന്ദ്രന്‍, സിബി ജോസ്, സിദ്ധി മഹാജന്‍, മാലാ പാര്‍വതി, സിനോജ്, സാജിദ്യാഹ്യാ, അഖിലാ ചിപ്പി, സിതാര, രശ്മി അനില്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സന്തോഷ് വര്‍മ, വിനായക് ശശികുമാര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണംപകരുന്നു. അഭിനന്ദ് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.