അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം; കടുവയ്ക്ക് നോട്ടീസ് അയച്ച് ഭിന്നശേഷി കമ്മീഷണര്‍

ഭിന്നശേഷിക്കാര്‍ക്ക് എതിരായ അവഹേളനാ പരാമര്‍ശത്തില്‍ കടുവ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള നടന്‍ പൃഥ്വിരാജിന്റെ കഥാപാത്രം സിനിമയില്‍ നടത്തുന്ന പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംവിധായകനും കമ്മീഷന്‍ നോട്ടീസ് അയച്ചത്.

സംവിധായകന്‍ ഷാജി കൈലാസിനും നിര്‍മാതാക്കളായ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റിഫനും നോട്ടീസ് അയച്ചത്. സിനിമയില്‍ വിവേക് ഒബ്‌റോയ് അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം നടത്തുന്ന ഡയലോഗാണ് വിവാദമായത്.

നമ്മള്‍ ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നയിരുന്നു ഡയലോഗ്. സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയാണ് ഇത്.

Read more

സിനിമ പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളിലിടം നേടിയിരുന്നു. തന്നെയും കുടുംബത്തേയും അവഹേളിക്കുന്നതാണ് ചിത്രം എന്ന ആരോപണവുമായി കടുവാക്കുന്നേല്‍ കുറുവച്ചന്‍ രം?ഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത് എന്ന് പ്രചാരണമുണ്ടായിരുന്നു. തുടര്‍ന്ന് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റിയാണ് പ്രദര്‍ശനത്തിന് എത്തിച്ചത്.