കനല്‍ എരിയുന്ന മനസ്സുമായി അവന്‍ ഈ മണ്ണില്‍ കാലുകുത്തിയത് കാവലിനാണ്...; തിയേറ്ററുകളെ ആവേശഭരിതമാക്കാന്‍ കാവലെത്തി

നിതിന്‍ രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായെത്തുന്ന കാവല്‍ തിയേറ്ററുകളിലെത്തി.
കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.