വെറുതെയാണോ കമലഹാസന് കാന്തശക്തിയുണ്ടെന്ന് പറയുന്നത്?; വീഡിയോയുമായി കെ.എസ് ശബരിനാഥന്‍

കമല്‍ഹാസനൊപ്പം ഇരിക്കുന്ന മകന്‍ മല്‍ഹാറിന്റെ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരിനാഥന്‍. നടന്‍ എം.ജി സോമന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടന വേളയില്‍ നിന്നുമുള്ള വീഡിയോയാണ് ശബരിനാഥന്‍ പങ്കുവച്ചിരിക്കുന്നത്.

ചടങ്ങുകള്‍ പുരോഗമിക്കുന്ന കാണുകയായിരുന്ന കമല്‍ഹാസന്റെ അടുത്തേക്ക് മല്‍ഹാര്‍ വരുന്നതും, താരത്തിന്റെ തൊട്ടടുത്തായി കയറിയിരിക്കുന്നതും, കമല്‍ കുട്ടിയെ ചേര്‍ത്തു പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

കെ.എസ് ശബരിനാഥന്റെ കുറിപ്പ്:

വെറുതെയാണോ കമലഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത്. അനശ്വരനടനായ എം ജി സോമന്റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയില്‍ അദ്ദേഹം എത്തിയിരുന്നു.

ചടങ്ങില്‍ ഒരു പ്രേക്ഷകനായി എത്തിയ മല്‍ഹാര്‍ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികില്‍ എത്തിയപ്പോള്‍ കുഞ്ഞിനെ സ്‌നേഹത്തോടെ കമല്‍ ചേര്‍ത്തു നിര്‍ത്തി. എന്നിട്ട് രണ്ടുപേരും കിടിലം കമ്പനി. What a man!

Read more