ജോജു ജോര്‍ജും സംഘവും ലണ്ടനില്‍ കവര്‍ച്ചയ്ക്കിരയായി; പാസ്‌പോര്‍ട്ടുകളും 15 ലക്ഷത്തോളം രൂപയും മോഷണം പോയി

നടന്‍ ജോജു ജോര്‍ജ് യു.കെയില്‍ വെച്ച് മോഷണത്തിനിരയായി. താരത്തിന്റെ പാസ്‌പോര്‍ട്ടും പണവും മോഷണം പോയി. സംഭവത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇടപെട്ടു. തുടര്‍ന്ന് ജോജുവിന് പുതിയ പാസ്‌പോര്‍ട്ട് ലഭ്യമായി.

ജോജു നായകനാകുന്ന പുതിയ ചിത്രം ‘ആന്റണി’യുടെ നിര്‍മാതാവ് ഐന്‍സ്റ്റീന്‍ സാക്ക് പോളിന്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫിന്റെയും പണവും പാസ്പോര്‍ട്ടുകളും നഷ്ടമായിട്ടുണ്ട്. ആകെ 15,000 പൗണ്ട് (ഏകദേശം 15 ലക്ഷം രൂപ) മോഷണം പോയെന്നാണ് വിവരം.

ലണ്ടനിലെ ഒക്‌സ്‌ഫോഡിലെ ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിങ് നടത്താനായി കയറിയപ്പോഴാണ് പാര്‍ക്കിംഗിലുണ്ടായിരുന്ന കാറില്‍നിന്നാണ് പണവും പാസ്‌പോര്‍ട്ടും ഷോപ്പിങ് സാധനങ്ങളും ലാപ്ടോപ്പുമെല്ലാം നഷ്ടമായത്.

Read more

ലണ്ടനില്‍ പോക്കറ്റടിയും മോഷണ വാര്‍ത്തയും നിത്യസംഭവങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ‘ആന്റണി’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായും റോഥര്‍ഹാമിലെ മാന്‍വേഴ്സ് ലെയിക്കില്‍ നടന്ന യുക്മ വള്ളംകളിയിലും പങ്കെടുക്കുന്നതിന് വേണ്ടിയുമാണ് താരങ്ങള്‍ ലണ്ടനില്‍ എത്തിയത്.