സിജു വില്‍സന്‍റെ കിളി പോയി; 'മറിയം വന്ന് വിളക്കൂതി' ടീസര്‍

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന “മറിയം വന്ന് വിളക്കൂതി”യുടെ പുതിയ ടീസര്‍ റിലീസ് ചെയ്തു. നടന്‍ അജു വര്‍ഗീസാണ് ടീസര്‍ പുറത്തുവിട്ടത്. വളരെ രസകരവും വ്യത്യസ്തവുമായാണ് ടീസറിന്റെ അവതരണം. മലയാളത്തിലെ ആദ്യ ശബ്ദരേഖ ടീസറുമായി എത്തിയ ചിത്രം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

റേഡിയോ ജോക്കി, അസിസ്റ്റന്റ് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള യുവ സംവിധായകന്‍ ജെനിത്തിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലറായാണ് ഒരുക്കുന്നത്. ശബരീഷ് വര്‍മ്മ, സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനോജ് അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്. ഇതിഹാസ എന്ന സിനിമയുടെ നിര്‍മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും.